CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മംമ്ത മോഹന്‍ദാസിനോട് പ്രണയം തോന്നിയിരുന്നെന്ന് യുവനടന്റെ വെളിപ്പെടുത്തല്‍

നടി മംമ്ത മോഹന്‍ദാസിനോട് പ്രണയം തോന്നിയിരുന്നെന്ന് തുറന്നുപറഞ്ഞ് ആസിഫ് അലി. ഒരു ടിവി ചാനലില്‍ നല്കിയ അഭിമുഖത്തിനിടയിലാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍. സത്യന്‍ അന്തിക്കാട് ചിത്രമായ ‘കഥ തുടരുമ്ബോള്‍’ സിനിമയുടെ ചിത്രീകരണത്തിനിടയാണ് സംഭവം. തന്റെ ആദ്യ പ്രണയരംഗമാണ് ‘കഥ തുടരുമ്ബോള്‍’ സിനിമയിലേതെന്ന് ആസിഫ് പറയുന്നു. അതുകൊണ്ട് തന്നെ നല്ല ടെന്‍ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും നല്‍കി മംമ്ത ഒപ്പമുണ്ടായിരുന്നു.

പല രംഗങ്ങളും കൈവിട്ടു പോകുമെന്ന് തോന്നിയപ്പോഴും കൂടെ നിന്ന് സഹായിച്ചത് മംമ്തയായിരുന്നെന്നും ആസിഫ് പറയുന്നു. ഇത്രയും മികച്ച രീതിയില്‍ തന്നോടൊപ്പം അഭിനയിച്ച മംമ്തയോട് തനിക്ക് പ്രണയം തോന്നിയെന്നു ആസിഫ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button