ബാലതാരത്തില്‍ നിന്നും നായികയിലേയ്ക്ക് മാറിയ ശ്യാമിലി ഇനി സംവിധായിക കുപ്പായത്തില്‍. ബാലതാരമെന്ന നിലയില്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ശ്യാമിലി. എന്നാല്‍ നായികയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ അത്രകണ്ട് ശ്രദ്ധേയയായില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്യാമിലി നായികവേഷം ചെയ്തു. മൂന്നു ഭാഷയിലും വന്വിജയമാകാന്താരത്തിനു കഴിഞ്ഞില്ല. ഇപ്പോള്‍ സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്യാമിലി സംവിധായികയാകാനുള്ള തിരക്കിലാണ്. ഒന്നിലധികം സ്ക്രിപ്റ്റുകള്‍ രൂപപ്പെടുത്തിയെന്നും ഉടന്‍ സംവിധാന മേഖലയിലേക്ക് കടക്കുമെന്നുമാണ് വാര്‍ത്ത.
Post Your Comments