തെന്നിന്ത്യന്‍ സുപ്പര്‍ താരം സുദീപ് രണ്ടു വര്‍ഷം മുന്‍പ് ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായി വന്നിരുന്നു. പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം 2015 സെപ്റ്റംബറില്‍ ആയിരുന്നു സുദീപ് വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത്, എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം സിനിമയിലേത് പോലെ ഗംഭീര ട്വിസ്റ്റാണ് സുദീപിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ഭാര്യയും മകളെയും ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ സുദീപ് ഇത്തരമൊരു തീരുമാനം എടുത്തത് മകള്‍ക്ക് വേണ്ടിയാണെന്നായിരുന്നുമറുപടി നല്‍കിയത്. സന്വിയ എന്നൊരു മകളാണ് ഇരുവര്‍ക്കുമുള്ളത്
Post Your Comments