
പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ‘വിമാനം’ പൂജ റിലീസായി തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് ആദ്യ വാരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു, പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, പി ബാലചന്ദ്രന്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആദം ജോണ്‍’ ആണ് ഓണം- ബക്രീദ് റിലീസായി എത്തുന്ന പൃഥ്വിരാജ് ചിത്രം.
Post Your Comments