താരാ പ്രണയങ്ങള്‍ എന്നും ചര്‍ച്ചയാണ്. ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു രണ്‍ബീർ കപൂര്‍- കത്രീന കൈഫ് ബന്ധം. എന്നാൽ സ്വകാര്യമായ ചില പ്രശ്നങ്ങള്‍ ആവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. എന്നാൽ രണ്‍ബീറുമായുള്ള ബന്ധത്തിന്റെ വേർപാടിന്റെ വേദനയിൽനിന്ന് കത്രീന ഇതുവരെയും മോചിതയായിട്ടില്ലെന്നാണ് ബോളിവുഡ് സംസാരം. എന്തുതന്നെയായാലും അഭിനയ മേഖലയില്‍ സാജീവമായി നില്ക്കുന്ന കത്രീന ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കത്രീന മേരി ജാൻ എന്നായിരുന്നു ഈ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാൽ കത്രീന ആവശ്യപ്പെടതിനെത്തുടർന്ന് ഈ പേരു മാറ്റിഎന്നാണ് പുതിയ വാര്‍ത്ത.
ഈ ചിത്രത്തില്‍ കത്രീന സിനിമ സ്റ്റാറായാണ് അഭിനയിക്കുന്നത്. എന്നാൽ ഈ കഥാപാത്രവും താനും തമ്മിൽ യാതൊരു സാമ്യവുമില്ലാത്തതുകൊണ്ടാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടത് എന്നാണ് കത്രീനപറയുന്നത്. എന്നാൽ സിനിമയിൽ കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവരോട് ഏറെ സാമ്യമുണ്ടെന്നു സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സ്വന്തം ജീവിതത്തിലേതുപോലെതന്നെ സിനിമയിലും കഥാപാത്രം കാമുകനുമായി അടിച്ചുപിരിയുന്നുണ്ട്. ഇത് രണ്‍ബീറും കത്രീനയുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേഷകരെ പ്രേരിപ്പിക്കുമെന്ന് വിചാരിച്ചാണ് കത്രീന സിനിമയുടെ പേരുമാറ്റാൻ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡിൽ സംസാരം.
Post Your Comments