നായികയായും സഹനടിയായും ഒരേ സമയം അഭിനയിക്കുന്ന താരമാണ് ലെന. അമ്മ വേഷങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന ലെന ഇനി അമ്മവേഷം ചെയ്യില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ അങ്ങനെ എഴുതിയതാണെന്നു താരം പറയുന്നു.
”തന്റെയുള്ളിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവന്ന നിരവധി അമ്മ കഥാപാത്രങ്ങള്‍ ഉണ്ട്. നായികയായി മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് വാശി പിടിച്ചാല്‍ വ്യത്യസ്തത കുറയും. ഇപ്പോള്‍ നിരവധി പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെറുതേ വന്നു പോകുന്ന വേഷങ്ങളല്ല ലഭിച്ചതൊന്നും. വളരെ ശക്തവും കഥാഗതിയെ നിയന്ത്രിക്കുന്നതുമായ വേഷങ്ങളാണ് ലഭിച്ചത്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇതോടൊപ്പം പവി ഒരുക്കുന്ന മധുരച്ചൂരല്‍ പോലുള്ള സിനിമകളിലൂടെ നായികയായും താന്‍ അഭിനയിക്കുന്നുണ്ട്.” – ലെന ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments