CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSTollywoodWOODs

ഈ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം നയന്‍‌താര…!

 
 
വിക്രംവേദ എന്ന ചിത്രത്തിന്‍റെ വിജയത്തിലൂടെ യുവതാര നിരയില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡിലെ ബിഗ്‌ ബിയ്ക്കൊപ്പം വിജയ്‌ സേതുപതിയും മുഖ്യ വേഷത്തില്‍ എത്തുന്നുവെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നയന്‍താര നായികയാകുന്ന ഈ ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറി. ഡേറ്റില്ല എന്നാണ് താരം പിന്‍മാറാന്‍ പറഞ്ഞ ന്യായീകരണം. രാം ചരണ്‍ തേജ ചിരഞ്ജീവിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ് വിജയ് സേതുപതിക്കായി സംവിധായകന്‍ ഒരുക്കിവെച്ചത്.
 
എന്നാല്‍ വിജയ്‌ ഈ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം നയന്‍‌താരയാണെന്നാണ് കോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. നേരത്തെ നയന്‍താരയുടെ കാമുകന്‍ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. എന്നാല്‍സംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതില്‍ വിജയ് സേതുപതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനെ തുടര്‍ന്നാണ് നയന്‍താരക്കൊപ്പമുള്ള പുതിയ ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയത്.
 
 

shortlink

Related Articles

Post Your Comments


Back to top button