വാവ സുരേഷിനെപ്പോലെ പാമ്പ് പിടുത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സീരിയല്‍ നടനുണ്ട്. ‘വാനമ്പാടി’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ സായ് കിരണ്‍ റാം ആണ് പാമ്പിനെ ജീവനോളം സ്നേഹിക്കുന്നത്. ഗായിക സുശീലയുടെ കുടുംബത്തില്‍പ്പെട്ട സായ് ചെറുപ്പം മുതലേ പാമ്പിനോട് പ്രിയമുള്ള വ്യക്തിയാണ്. നാഗത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സായ് പറയുന്നതിങ്ങനെ;
താന്‍ ഒരു ശിവഭക്തനാണ് ചെറുപ്പത്തില്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ എല്ലാവരും കൂടി ഒരു പാമ്പിനെ കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ കൊല്ലരുതെന്ന് താന്‍ പറഞ്ഞിരുന്നു. പക്ഷേ എന്റെ നേര്‍ക്ക് ചീറ്റിയത് കണ്ടു അവര്‍ അതിനെ തല്ലിക്കൊല്ലുകയായിരുന്നു. അന്ന് മുതല്‍ ആ സങ്കടം തന്റെ ഉള്ളില്‍ കിടപ്പുണ്ടെന്നും, പിന്നീടു പാമ്പ് സ്നേഹിയായി മാറിയെന്നും സായ് പറയുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഹൈദാരബാദിലെ ഫ്രണ്ട്സ് ഓഫ് സ്നേക് സൊസൈറ്റിയില്‍ പോയി അംഗത്വമെടുത്ത സായ് രണ്ട് വര്‍ഷം കൊണ്ട് പലതരം പാമ്പിനെ കുറിച്ചും അവയെ രക്ഷിക്കുന്നതിനെ കുറിച്ചും മനസിലാക്കി.
Post Your Comments