
ബോളിവുഡ് നടി ഇഷ ഡിയോൾ വീണ്ടും വിവാഹിതയാകുന്നു, എന്നാല്‍ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷമല്ല ഇഷയുടെ രണ്ടാം വിവാഹം. ആദ്യ ഭര്‍ത്താവായ ഭരത് ടക്താനി തന്നെയാണ് വീണ്ടും ഇഷയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നത്. ഓഗസ്റ്റ് 27നാണ് ഇരുവരുടെയും രണ്ടാം വിവാഹം. സിന്ധി ആചാര പ്രകാരമുള്ള വിവാഹമാണ് നടക്കുക. വധുവായി അച്ഛന്റെ മടിത്തട്ടിലിരുന്നതിനു ശേഷം കന്യാദാനത്തോടെ ഇഷ ഭർത്താവിന്റെ മടിത്തട്ടിലേക്കു നീങ്ങുന്നതാണ് ചടങ്ങ്. ബോളിവുഡ് താരങ്ങളായ ഹേമമാലിനിയുടെയും ധർമേന്ദ്രയുടേയും പുത്രിയാണ് ഇഷ.
Post Your Comments