
യുവനിരയിലെ താരങ്ങള്‍ എല്ലാം തന്നെ പാട്ട് പാടി അഭിനയിക്കുന്നതില്‍ കേമന്‍മാരാണ്, ദുല്‍ഖറും, നിവിന്‍ പോളിയുമടക്കം ഒട്ടേറെ താരങ്ങള്‍ തങ്ങളുടെ മോശമല്ലാത്ത ശബ്ദം സിനിമയ്ക്കായി ഉപയോഗപ്പെടുത്തി കഴിഞ്ഞു. ജയസൂര്യ അടക്കമുള്ള താരങ്ങള്‍ നേരത്തെ പാടിയിട്ടുണ്ടെങ്കിലും ആ നിരയിലുള്ള പൃഥ്വിരാജ് ഇതുവരെയും ഒരു ഗാനം സിനിമയ്ക്കായി ആലപിച്ചിരുന്നില്ല. നായകന്മാര്‍ ഗായകരാകുന്ന ഇപ്പോഴത്തെ പതിവ് രീതിയില്‍ പൃഥ്വിരാജും ഉള്‍പ്പെട്ടിരിക്കുകയാണ്,ജിനു എബ്രഹാംസംവിധാനം ചെയ്ത ‘ആദം’ എന്ന ചിത്രത്തില്‍ ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ‘മെഴുകുതിരികൾ ഉരുകിയുരുകി’ എന്ന പാട്ടാണ് ചിത്രത്തിന് വേണ്ടി പൃഥ്വി പാടിയത്. സന്തോഷ് വർമയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘ആദം’ പൃഥ്വിരാജിന്‍റെ ഓണച്ചിത്രമായി ഓഗസ്റ്റ്-31 തിയേറ്ററുകളിലെത്തും.
Post Your Comments