ബേബി ശാലിനിയില്‍ നിന്നു ശാലിനിയിലേക്ക് മാറിയതോടെ താരത്തിന്റെ അഭിനയം തീരെ നിറം മങ്ങി. ഇത് പറയുന്നത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ സംവിധകയന് ഫാസിലാണ്.
അനിയത്തി പ്രാവിലെ ശാലിനെയെക്കൊണ്ട് താന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് സംവിധായകന് ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ബാലനടിയായിരുന്നപ്പോള്‍ മികച്ച പ്രകടനം നടത്തിയിരുന്ന ബേബി ശാലിനി പിന്നീടു ശാലിനി ആയപ്പോള്‍ അഭിനയത്തിന്റെ പാഠങ്ങള്‍ എല്ലാം മറന്നു. അനിയത്തി പ്രാവ് ചിത്രീകരിച്ചപ്പോള്‍ ശാലിനിയുടെ മുഖത്ത് അധികം ഭാവങ്ങള്‍ ഒന്നും വന്നിരുന്നില്ലെന്നും താന്‍ ഏറെ നിര്‍ദ്ദേശം കൊടുത്തപ്പോഴാണ് ശാലിനി നല്ല അഭിനയത്തിന്റെ ട്രാക്കിലേക്ക് വന്നതെന്നും ഫാസില്‍ പറയുന്നു. 1997-ല്‍ പുറത്തിറങ്ങിയ ‘അനിയത്തി പ്രാവ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
Post Your Comments