CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

“പ്രിയദര്‍ശന്‍ പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഫലം അനുഭവിക്കേണ്ടി വന്നു”, സത്യന്‍ അന്തിക്കാട്

 

മോഹന്‍ലാല്‍- ജഗതി-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കുടുംബചിത്രമാണ് പിന്‍ഗാമി. ഒരു പട്ടാളക്കാരനിലൂടെ പ്രതികാരത്തിന്റെ കഥപറയുന്ന പിന്‍ഗാമി അക്കാലത്ത വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴത്തെ തലമുറ ‘പിന്‍ഗാമി’യെ സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും മികച്ചതും, വ്യത്യസ്തവുമായ സിനിമയെന്ന് വാഴ്ത്തുകയാണ്. റിലീസ് സമയത്ത് ആ ചിത്രത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതിന്റെ കാരണം വിവരിക്കുകയാണ് സംവിധായകന്‍.

”പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ എത്തിയ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പമാണു പിന്‍ഗാമിയും തിയേറ്റില്‍ എത്തിയത്. തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും കുറച്ചു മുന്നോട്ട് നീട്ടി വച്ചോളു എന്നും പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനോടു പറഞ്ഞിരുന്നു. പക്ഷേ എന്റെ ഈഗോ കാരണം താന്‍ അതു കേട്ടില്ല. എന്തു കൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂടാ എന്നായി ഞാന്‍. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. അന്നു പ്രിയന്‍ പറഞ്ഞതു കേള്‍ക്കാമായിരുന്നു എന്ന്”, സത്യന്‍ അന്തിക്കാട് പറയുന്നു. 

അടുത്ത കാലത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട്  ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. 1994 ല്‍ റിലീസ് ചെയ്ത പിന്‍ഗാമിയില്‍ മോഹന്‍ലാല്‍, തിലകന്‍, കനക, ഇന്നസെന്റ്, സുകുമാരന്‍ തുടങ്ങിയ താരങ്ങള്‍ വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button