മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. യുവതാരങ്ങള്‍ വരുമ്പോഴും ഇവരുടെ താര സിംഹാസനത്തിനു ഇതുവരെയും മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ പലപ്പോഴും ഈ താരങ്ങള്‍ വിമര്ശനവിധേയരാകുന്നത് പ്രായത്തിന്റെ കാര്യത്തിലാണ്. അതായത് മധ്യവയസ്സ് പിന്നിട്ട ഇവര്‍ കൗമാരക്കാരായ നായികമാരോടൊപ്പം അഭിനയിക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ എഴുത്തുകാരന് പി പത്മനാഭന് മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു തികയാത്ത നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തല’മൂത്ത’ നടന്മാര് ഇപ്പോഴും അഭിനയിക്കുന്നുവെന്ന തലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. ഇതിനെല്ലാം ചുട്ടമറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.
”മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അടച്ചാക്ഷേപിക്കുന്നവര്‍ക്ക് അവരുടെ പ്രായമായിരുന്നു പ്രശ്നം. 65 വയസ്സായ നടനാണ് മമ്മൂട്ടിയെന്ന് വരെ പറഞ്ഞു. ഇങ്ങനെ പറയുന്ന മലയാളികള്‍ക്ക് വിവേകമില്ലേ” സുരേഷ് കുമാര്‍ ചോദിക്കുന്നു. എന്തിനാണ് പ്രായത്തെ കുറ്റപ്പെടുത്തുന്നത്. ഒരു നടന് എത്ര വയസ്സായാലും മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ട്. അഭിനയത്തിന് പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും സുരേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു
ദിലീപ് വിഷയത്തില്‍ താരത്തെ വിറ്റ് കാശാക്കുകയായിരുന്നു ചാനലുകാര് ചെയ്തത്തെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ വിഷയത്തില്‍ ചാനലുകാര് നടത്തിയ ചര്‍ച്ചകള്‍ അതിനുദാഹരണമാണ്.
Post Your Comments