
പലനടിമാരും സിനിമയില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് മലയാള സിനിമാ പ്രേമികള്‍ ഞെട്ടലോടെയാണ് കേട്ടത്. പത്മപ്രിയ, പാര്‍വതി, ശ്രുതി ഹരിഹരന് തുടങ്ങി യുവതലമുറയിലെ നായികമാര്വരെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞു. എന്നാല്‍ കാസ്റ്റിങ് കൗച്ചിങ്ങിനെ പറ്റി മലയാള സിനിമയില്‍ ഒരു സംഭവം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അങ്ങനെ വഴങ്ങിക്കൊടുത്താല്‍ തനിക്ക് അവസരം കിട്ടുമെന്ന് ഒരാള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാനസിക നിലവാരമാണെന്നു ഭാഗ്യ ലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ ഈ അഭിപ്രായം വിവാദമാവുകയാണ്.
”വഴങ്ങികൊടുത്തത് കൊണ്ട് അവസരം കിട്ടും എന്ന് പറയുന്നത് വെറുതെയാണ്. കഴിവുണ്ടെങ്കില്‍ മാത്രമേ ഒരു കലാകാരിയ്ക്ക് സിനിമാ ലോകത്തും മറ്റേത് കലാലോകത്തുമെല്ലാം നിലനില്ക്കാന് സാധിക്കുകയുള്ളൂ. വഴങ്ങി കൊടുത്തിട്ടും അഭിനയിക്കാനുള്ള കഴിവില്ലെങ്കില്‍ പിന്നെ അവസരം ലഭിയ്ക്കുമോ. സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന് വേണ്ടി വഴങ്ങി കൊടുക്കുന്നതിനെ കുറിച്ചൊക്കെ നമ്മള് കേട്ടിട്ടില്ലേ. ഒരു ജോലിയ്ക്ക് ഒരുപക്ഷെ ഉപകാരമുണ്ടായേക്കാം, എന്നാല്‍ കലയ്ക്ക് അത് ഉപകാരപ്പെടില്ലെന്നും” ഭാഗ്യലക്ഷ്മി പറഞ്ഞു.
മലയാള സിനിമയിലെ നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ സംഘടനയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് പറഞ്ഞ വാക്കുകള്‍ ആന്നു വിവാദമായിരുന്നു. മോശം സ്ത്രീകള്‍ക്ക് ചിലപ്പോള്‍ കിടക്കപങ്കിടേണ്ടി വന്നിരിക്കാം എന്നാണു ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു.
Post Your Comments