BollywoodCinemaIndian CinemaLatest NewsNEWSWOODs

കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രേ ആരോപണങ്ങളുമായി പ​​​ഹ്​​​ല​​​ജ് നി​​​ഹ​​​ലാ​​​നി

കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രേ ഗുരുതര ആരോപണങ്ങളുമായി പ​​​ഹ്​​​ല​​​ജ് നി​​​ഹ​​​ലാ​​​നി രംഗത്ത്. കാലാവധി കഴിയുംമുന്പേ സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് ചെ​​​യ​​​ര്‍മാ​​​ന്‍സ്ഥാ​​​ന​​​ത്തു​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട വ്യക്തിയാണ് പ​​​ഹ്​​​ല​​​ജ് നി​​​ഹ​​​ലാ​​​നി. ചെയര്‍മാന്‍ സ്ഥാനത്ത് നി​​​ഹ​​​ലാ​​​നി ഉണ്ടായിരുന്ന കാലത്ത് സെന്‍സര്‍ ബോര്‍ഡ് വലിയ വിവാദത്തില്‍ ആയിരുന്നു. ചിത്രങ്ങള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണം ചെലുത്തി ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്നു ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് നി​​​ഹ​​​ലാ​​​നിയുടെ വെളിപ്പെടുത്തല്‍.

താന്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് ചി​​​ല സി​​​നി​​​മ​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ല്‍നി​​ന്നു വ​​​ലി​​​യ സ​​​മ്മ​​​ര്‍ദ​​​മു​​​ണ്ടാ​​​യെ​​ന്നു അ​​​ദ്ദേ​​​ഹം ആ​​​രോപിക്കുന്നു. ക​​​ബീ​​​ര്‍ ഖാ​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത് സ​​​ല്‍​​​മാ​​​ന്‍​​ഖാ​​​ന്‍ നാ​​​യ​​​ക​​വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ ‘ബ​​​ജ്റം​​​ഗി ഭാ​​​യ്ജാ​​​ന്‍’ ഈ​​​ദി​​​ന് റി​​​ലീ​​​സ് ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചെ​​​ന്നു പ​​​ഹ്​​​ല​​​ജ് നി​​​ഹ​​​ലാ​​​നി വെളിപ്പെടുത്തി. ഇ​​​തി​​​നു പി​​​ന്നി​​​ല്‍ ആ​​​ര്‍​​​എ​​​സ്‌എ​​​സി​​​ന്‍റെ ഹി​​​ന്ദു​​​ത്വ അ​​​ജ​​​ന്‍​​ഡ​​​യാ​​​ണോ​​​യെ​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യും യു​​​ട്യൂ​​​ബ് ചാ​​​ന​​​ലാ​​​യ ലാഹ്റന്‍ ടി​​​വി​​​ക്കു ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ നിഹലാനി പ​​റ​​ഞ്ഞു. കൂ​​​ടാ​​​തെ പ​​​ഞ്ചാ​​​ബി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​പാ​​​ദി​​​ച്ച അ​​​ഭി​​​ഷേ​​​ക് ചൗ​​​ബേ ചി​​​ത്രം ‘ഉ​​​ഡ്താ പ​​​ഞ്ചാ​​​ബി’​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കാ​​​തി​​​രി​​​ക്കാ​​​ന്‍ ഒ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രാ​​​ല​​​യം​​ത​​​ന്നെ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നും നി​​​ഹ​​​ലാ​​​നി വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ബോ​​​ര്‍ഡ് ചെ​​​യ​​​ര്‍മാ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തു പ്ര​​​തി​​​ലോ​​​മ​​​ക​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ ത​​​ന്നെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​മ​​​ര്‍ശി​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​നു​​​രാ​​​ഗ് കാ​​​ശ്യ​​​പി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ദ്ദ​​​ഹം വി​​​മ​​​ര്‍​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. “”തിയേ​​​റ്റ​​​റി​​​ല്‍ ഓ​​​ടി​​​ല്ലെ​​​ന്നു​​​റ​​​പ്പു​​​ള്ള ത​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ മാ​​​ര്‍ക്ക​​​റ്റിം​​​ഗി​​​ന് വേ​​​ണ്ടി​​​യാ​​​ണ് അ​​​നു​​​രാ​​​ഗ് സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡി​​​നെ​​​ച്ചൊ​​​ല്ലി വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ​​​ത്.”ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ല്‍ കേ​​​ന്ദ്ര വാ​​​ര്‍ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ​​​യും മ​​​ക​​​ന്‍ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ​​​യും ജീ​​​വി​​​തം​​​പ​​​റ​​​ഞ്ഞ ‘ഇ​​​ന്ദു സ​​​ര്‍ക്കാ​​​ര്‍’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു ക​​​ട്ടു​​​ക​​​ളി​​​ല്ലാ​​​തെ അ​​​നു​​​മ​​​തി ന​​​ല്‍ക​​​ണ​​​മെ​​ന്നു സ്മൃ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍, മാ​​​ര്‍ഗ​​​രേ​​​ഖ​​​ക​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചു ച​​​രി​​​ത്രം വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന രം​​​ഗ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണു താ​​​ന്‍ നി​​ര്‍​​ദേ​​ശി​​ച്ച​​തെ​​ന്നും നി​​​ഹ​​​ലാ​​​നി കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

shortlink

Related Articles

Post Your Comments


Back to top button