ഫോബ്സ് പുറത്തിറക്കിയ പുതിയപട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിയെന്ന റെക്കോര്‍ഡ് ഹോളിവുഡ് നടി എമ്മ സ്റ്റോണ്‍ സ്വന്തമാക്കി. ‘ലാ ലാ ലാന്‍ഡി’ലൂടെ മികച്ച നടിക്കുള്ള ഓസ്കര് നേടിയ നടി 2016 ജൂണ്‍മുതല്‍ 2017 ജൂണ്‍വരെയുള്ള കാലയളവില്‍ പ്രതിഫലമായി വാങ്ങിയത് 26 മില്യന്‍ ഡോളര്‍ (ഏകദേശം 166 കോടി രൂപ) ആണ്.
ജെന്നിഫര്‍ അനിസ്റ്റണ്‍, എമ്മ വാട്സണ് എന്നീ നടിമാരെ പിന്തള്ളിയാണ് എമ്മ ഈ നേട്ടം കൈവരിച്ചത്. എമ്മയുടെ വരുമാനത്തില്‍ ഈവര്‍ഷം 160 ശതമാനം വര്‍ധനയുണ്ടായി. മുമ്പ് രണ്ടുവര്‍ഷവും ഓസ്കര് ജേത്രിയായ ജെന്നിഫര്‍ ലോറന്‍സായിരുന്നു മുന്നില്‍. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യൻ നടിമാര്‍ക്ക് ആർക്കും ഇത്തവണ ഇടം നേടാനായില്ല. കഴിഞ്ഞ തവണ ആദ്യ പത്തിൽ ഇടം നേടിയ ബോളിവുഡ് താരം ദീപിക പദുക്കോൺ ഇത്തവണ ആദ്യ പത്തില്‍ നിന്നും പുറത്തായി.
Post Your Comments