
തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ബാലകൃഷ്ണ ഇപ്പോള്‍ വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ്. ആരാധകനെയും സഹായിയെയും തല്ലിയ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ പുതിയ പ്രശ്നം ഉണ്ടായിരിക്കുകയാണ്.
നന്ദ്യല് ബൈ ഇലക്ഷന്റെ ഭാഗമായി പ്രചരണം നടത്തുന്നതിനിടെ വോട്ട് ചെയ്യുന്നതിന് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ടിഡിപി എംഎല്‍എ സ്ഥാനാര്‍ത്ഥി ഭൂമ ബൃഹ്മാനന്ദ റെഡ്ഡിക്കായി പ്രചരണ വാഹനത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പണം വിതരണം ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുഖ്യ എതിരാളിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
Post Your Comments