മലയാള സിനിമയെക്കുറിച്ചും തന്‍റെ ഇഷ്ട നടന്മാരെക്കുറിച്ചും,സംവിധായകനെക്കുറിച്ചുമൊക്കെ സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി.
മലയാളത്തില്‍ ഏറെ ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് കമല്‍. നെഗറ്റീവ് സന്ദേശം നല്‍കാത്ത സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘രാപ്പകല്‍’ ആണ് എന്‍റെ ഇഷ്ട ചിത്രം. രഞ്ജിത്തിന്റെ ദേവാസുരവും,ആറാം തമ്പുരാനും, നരസിംഹവുമൊക്കെ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളാണ്. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം ബെസ്റ്റ് ഫിലിമായിരുന്നെന്നും ടി.പത്മനാഭന്‍ അഭിമുഖത്തിനിടെ പങ്കുവച്ചു. നടന്മാരില്‍ മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം. മമ്മൂട്ടിയേയും ഇഷ്ടമാണ്, പക്ഷേ മമ്മൂട്ടി പ്രായം കുറഞ്ഞ നായികമാരുമായി ആടിപ്പാടുന്നതതൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments