
ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിലും ബ്രിട്ടീഷ് താരം ഡാനിയൽ ക്രെയ്ഗ് തന്നെ നായകനാവുകയാണ്. തുടർച്ചയായി നാലു തവണ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ക്രെയ്ഗ് ഇത്തവണ ഉണ്ടാകില്ല എന്നായിരുന്നു നേരത്തെ വാർത്ത പരന്നത്. എന്നാൽ, മുൻകാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രതിഫല കാര്യത്തിൽ സർവ്വകാല റെക്കോർഡിട്ടാണ് ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാം വരവ്. 100 ദശലക്ഷം പൗണ്ടാണ് (ഏകദേശം 800 കൂടി രൂപ ) ചിത്രത്തിന് വേണ്ടി താരത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് ഒരു താരത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയാണിത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് താരം ഇക്കാര്യം പുറത്തു വിട്ടത്.
‘കാസിനോ റോയല്‍’, ‘ക്വാണ്ടം ഓഫ് സൊലാസ്’, ‘സ്കൈ ഫാള്‍’, ‘സ്പെക്ടര്‍’ എന്നിവയാണ് ഡാനിയല്‍ ക്രെയ്ഗ് ബോണ്ടിനെ അവതരിപ്പിച്ച മറ്റു സിനിമകള്‍. റോജർ മൂറും, സീൻ കോണറിയും കഴിഞ്ഞാൽ ബോണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ തവണ നായകനായി അഭിനയിച്ചത് ഡാനിയൽ ക്രെയ്ഗാണ്.
Post Your Comments