കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്‍റെ മൊഴി എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പോലീസ് ക്ലബിലേക്ക് പോലീസ് വിളിച്ചുവരുത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. ഇത് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ എം.രഞ്ജിത്തിന്‍റെ മൊഴി പോലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ഒരു നടി കൂടിയുണ്ടെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍. അത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments