
സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല;അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് സീതകാളി എത്തുന്നു. ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയത്തില്‍ ഒരുങ്ങിയ സീതാകാളിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്.
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്നേഹയാണ് സീതാകാളിയായി വേഷമിടുന്നത്. നായകന്മാരില്ലാത്ത ചിത്രത്തില്‍ സോന നായര്‍, അനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍, വടക്കേ അമ്ബലപ്പാട്ട് ശിവന് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സീതാകാളി ഓഗസ്റ്റ് 25-ന് തീയറ്ററുകളിലെത്തും.
Post Your Comments