ഏത് ഭാഷയിലെ ചിത്രങ്ങളും സെന്‍സര്‍ കട്ടിനു വിധേയമാകാറുണ്ട്. 48 കട്ട് മൂലം വിവാദമായ ബോളിവുഡ് ചിത്രം ബാബുമോശൈ ബന്തുക്ബാസ. നവാസുദ്ദീന്‍ സിദ്ദിഖിനെ നായകനാക്കി കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന് മാത്രമല്ല പ്രശ്നമായത്, ചിത്രത്തില്‍ അമിതമായ സെക്സ് രംഗങ്ങള്‍ ഉണ്ടെന്നു കണ്ട തന്റെ ഭാര്യ ദേഷ്യപ്പെട്ടുവെന്നു നടന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നവാസുദ്ദീന്‍ സിദ്ദിഖി ഇക്കാര്യം പങ്കുവച്ചത്. അമിതമായി സെക്സ് രംഗങ്ങളില്‍ അഭിനയിച്ചതില്‍ ഭാര്യയ്ക്ക് എതിര്പ്പുണ്ടായിരുന്നുവെന്നു. ഇക്കാര്യത്തെ ചൊല്ലി രണ്ട് ദിവസം ഭാര്യ മിണ്ടിയില്ല എന്നും നടന് പറഞ്ഞു.
നഗ്നതാ പ്രദര്‍ശനം ആവശ്യത്തിലധികമുണ്ടെന്നും അതുകൊണ്ട് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയില്ല എന്നും പറഞ്ഞ് നടി ചിത്രാഗദ സിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. പിന്നീട് ബംഗാളി നടി ബിദിത ബാഗാണ് പകരക്കാരിയായി എത്തിയത്.
Post Your Comments