മോഡല്‍ രംഗത്ത് നിന്നു സിനിമയിലെത്തിയ താരമാണ് ബോളിവുഡ് നടി ഇഷ ഗുപ്ത. കഴിഞ്ഞ ദിവസം ഇഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇഷയുടെ ചിത്രങ്ങള്‍ അശ്ലീലത്തിന്റെ പരിധി കടക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഒടുവില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇഷ തന്നെ രംഗത്തെത്തി.
ഇതെന്റെ ശരീരമാണെന്നും, ആ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഇഷാ ഗുപ്ത വ്യക്തമാക്കി. മിസ് കെയ്റ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇഷയുടെ പ്രതികരണം.
“ഇപ്പോള്‍ ഞാന്‍ എന്റെ ഏറ്റവും മികച്ച രൂപത്തിലാണ്. എന്റെ ശരീരത്തെ ഇത്രയും സുന്ദരമായി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സാധിക്കുക. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ഒരാള്‍ക്കും പറയാനാവില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ സ്നേഹമാണ് എനിക്ക് ലഭിച്ചത്. സൗന്ദര്യ ആരാധകര്‍ക്കുവേണ്ടിയാണ് ഞാന്‍ ഫോട്ടോഷൂട്ട് നടത്തിയത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കടക്കുമ്പോഴാണ് അശ്ലീലമാകുന്നത്”.
Post Your Comments