കോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നയന്‍താര. ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയത്തിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു അര്ഹയായിരിക്കുന്ന നയാന്താര ഒടുവില്‍ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. നയന്‍താരയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് 2013 ല്‍ പുറത്തിറങ്ങിയ രാജ റാണി. നയന്‍താര, ആര്യ, ജയ്, നസ്റിയ നസിം എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. നയന്‍താര അവസാനമായി ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുത്തതും രാജാ റാണിക്ക് വേണ്ടിയായിരുന്നു. ആ പരിപാടിക്ക് ശേഷം ഇനി മുതല്‍ താന്‍ നായികയാവുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കില്ലെന്നായിരുന്നു നയന്‍സിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ ‘ആര’മിനുവേണ്ടി ആ തീരുമാനം തിരുത്തിയിരിക്കുകയാണ് നയന്‍താര. സണ്‍ ടിവിയില്‍ സ്വാതന്ത്ര്യദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ആരമിന്റെ പ്രൊമോഷന് പരിപാടിയില്‍ നയന്‍താരയാണ് അതിഥി. പരിപാടിയില്‍ നയന്‍സ് എത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താരയെ വീണ്ടും ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ കാണാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. നയന്‍താര ജില്ലാ കലക്ടറായാണ് ചിത്രത്തില്‍ എത്തുക. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആരം കൃഷി പ്രധാന ഉപജീവന മാര്‍ഗമായി ജീവിക്കുന്ന ഒരു കൂട്ടം കര്‍ഷകര്‍ ജലക്ഷാമം മൂലം നേരിടുന്ന പ്രശ്നങ്ങളെയാണ് അവതരിപ്പിക്കുന്നത്. നവാഗതനായ ഗോപി നൈനാറാണ് ആരത്തിന്റെ സംവിധായകന്
Post Your Comments