
ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘ആദി’ എന്ന ചിത്രത്തിന്‍റെ രണ്ടാംഘട്ട ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു. താരപുത്രന്റെ മോളിവുഡ് അരങ്ങേറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ‘ആദി’യുടെ നിര്‍മ്മാണം ആശിര്‍വാദാണ്. മെമ്മറീസ്, പോലെയോ ദൃശ്യം പോലെയോ ഉള്ള ഒരു ത്രില്ലര്‍ അല്ല ആദിയെന്നും, ചിത്രം ഇമോഷണല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണെന്നും സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ പ്രണവിന് പെര്‍ഫോം ചെയ്യാനുള്ള സാധ്യത സിനിമയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments