CinemaMollywoodNEWS

കൊമേഴ്സിയല്‍ വാല്യൂ ഏറ്റവും കൂടുതലുള്ള യുവതാരം വീണ്ടും പഴയത് പോലെ!

‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ നിവിന്‍ പോളി അരങ്ങേറുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല നിവിന്‍ പോളി ഭാവി മലയാള സിനിമയുടെ സൂപ്പര്‍താരമായി മാറുമെന്ന്, യുവ നിരയില്‍ കൊമേഴ്സിയല്‍ വാല്യൂ ഏറ്റവും കൂടുതലുള്ള താരമാണ് നിവിന്‍. നിവിന്‍റെ ഭൂരിഭാഗം സിനിമകളും ബോക്സോഫീസില്‍ ആഘോഷിക്കപ്പെട്ടവയാണ്. ‘തട്ടത്തിന്‍ മറയത്ത്’,ഒരു  ‘വടക്കന്‍ സെല്‍ഫി’, ‘പ്രേമം’, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം‘ അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ ഹീറോ ആയിരുന്ന നിവിന്റെ ഉയര്‍ച്ച തികച്ചും അപ്രതീക്ഷിതമായിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘1983’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നിവിന്‍ പോളി പിന്നീടു അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയത്. സമീപകാലത്ത് ഇറങ്ങിയ സഖാവിലായിരുന്നു നിവിന്‍ പോളി വ്യത്യസ്ത അഭിനയ മുഖവുമായി എത്തിയത്. ചിത്രത്തില്‍ മൂന്ന്‍ ഗെറ്റപ്പില്‍ പ്രത്യക്ഷപ[പ്പെട്ട നിവിന്‍ പോളിയുടെ ഈ കഥാപാത്രം വേണ്ടത്ര പ്രേക്ഷക പ്രീതി നേടിയില്ല. ബോക്സോഫീസില്‍ ‘സഖാവ്’ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ കാമ്പുള്ള കഥാപാത്രം മനോഹരമാക്കുന്നതില്‍ നിവിന്‍ പോളി പരാജയപ്പെട്ടന്നായിരുന്നു ചിലരുടെ വാദം,

‘കായംകുളം കൊച്ചുണ്ണി’യടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയ പ്രാധാന്യമുള്ള ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യാനിരിക്കേ വീണ്ടും തട്ടത്തിന്‍ മറയത്തിലെ ആ പഴയ കാമുക ഭാവവുമായി നിവിന്‍ സ്ക്രീനില്‍ എത്താന്‍ ഒരുങ്ങുകയാണ്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓണ ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യിലാണ് നിവിന്‍ പോളി റൊമാന്‍സ് സ്റ്റൈലോടെ വീണ്ടും അവതരിക്കുന്നത്. നിവിന്‍റെ പ്രണയ ഭാവങ്ങളോടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശാന്തി കൃഷ്ണ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നായിക അഹാന കൃഷ്ണ നായികയാകുന്ന ചിത്രം അല്‍ത്താഫിന്റെ കന്നി സംഭരംഭമാണ്. 

shortlink

Related Articles

Post Your Comments


Back to top button