
മലയാള സിനിമയില്‍ അവസരം കുറഞ്ഞതിന് പിന്നില്‍ സിനിമാ മേഖലയിലെ ചിലരുടെ ശ്രമമുണ്ടെന്ന വെളിപ്പെടുത്തല്‍ നടി ഭാമ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എന്നാല്‍ അത് ദിലീപിനെക്കുറിച്ചായിരുന്നില്ലെന്ന് ഭാമ വ്യക്തമാക്കി. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് വനിതാ വാരികയുടെ അഭിമുഖത്തിലാണ് ഭാമയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വ്യക്തിയുടെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. നടന്‍ ദിലീപിനെക്കുറിച്ചാണ് ഭാമയുടെ പ്രതികരണം എന്ന രീതിയില്‍ ചില മാധ്യങ്ങള്‍ ഇടത് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് വിശദീകരണവുമായി താരം എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍ ആയതുമുതല്‍ സിനിമ മേഖലയിലെ ചിലര്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അക്കൂട്ടത്തില്‍ മുതിര്‍ന്ന ഒരുപത്രപ്രവര്‍ത്തകന്‍ ഭാമയുടെ കരിയര്‍ നശിപ്പിച്ചത് ദിലീപ് ആണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യവും നടി നിഷേധിച്ചിട്ടുണ്ട്. വാരികയുടെ പേരും ലേഖകനെയും പരാമര്‍ശിക്കാതെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി,തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യര്‍ത്ഥിക്കുന്നു
ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. ”സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,” ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വി.എം.വിനു ഒരു പേര് തന്നോട് പറഞ്ഞുവെന്നും പറയുന്നു ഭാമ.
പോസ്റ്റ് പൂര്‍ണ്ണ രൂപം
”എല്ലാവര്‍ക്കും നമസ്‌കാരം,ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പമുഖ വാരികയായ ‘വനിത’ക്ക് ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് മായി, എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.”
സ്നേഹത്തോടെ,
ഭാമ
Post Your Comments