ഹാപ്പി വെഡിംഗിനു ശേഷം ഒമര്‍ ലുലു ഒരുക്കിയ ചങ്ക്സ് തിയറ്ററുകളില്‍ എത്തി. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രം എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഫേസ് ബുക്കിലും വാട്സപ്പിലും നെഗറ്റീവ് റിവ്യു എഴുതുന്നവരല്ല യഥാര്‍ഥ പ്രേക്ഷകരെന്ന് സിനിമയുടെ സംവിധായകന് ഒമര്‍ ലുലു പറഞ്ഞു. തന്റെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക നെഗറ്റീവ് റിവ്യുകള്‍ വന്ന പശ്ചാത്തലത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.
ഓരോ സിനിമയിലും അതിന്റേതായ കഷ്ടപ്പാടുണ്ട്, എനിക്ക് ഈ വിമര്‍ശകരോട് ഒന്നേ പറയാനൊള്ളൂ, ഇതൊരു വെല്ലുവിളിയാണ് , നിങ്ങളുടെ അടുത്തൊരു സുഹൃത്തിനെ നിങ്ങള്‍ എന്തെങ്കിലും ഒരു തമാശ പറഞ്ഞ് ഒന്നു ചിരിപ്പിക്കുക.. അപ്പോള്‍ അറിയാം ഒരാളെ ചിരിപ്പിക്കാന്‍ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്നുള്ള കാര്യം, വിമര്‍ശകരോട് ഒമര്‍ ലുലു പറയുന്നു. ആദ്യ ഷോ കഴിഞ്ഞതുമുതല്‍ തന്നെ സിനിമയില്‍ മുഴുവന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രതികരണങ്ങള്‍ ഒന്നും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നും എല്ലാ തീയറ്ററുകളിലും ചിത്രം ഹൗസ്ഫുളാണ് എന്നും ഒമര്‍ ലുലു പറയുന്നു.
സിനിമയില്‍ മുഴുവന്‍ ദ്വയാര്‍ത്ഥം അല്ലെങ്കില്‍ ഡബിള്‍ മീനിങ് എന്നൊക്കെ ആരോപണം ഉന്നയിക്കുന്നവരുണ്ട്. ഹിന്ദിയില്‍ ഇതുപോലെ ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. ഗോല്‍മാല്‍ സീരിസ്, ഗ്രാന്‍ഡ്മസ്തി, അതൊക്കെ അവിടെ അവിടെ ഭയങ്കര സക്സസ് ആയിരുന്നു. അവര്‍ ആ ചിത്രങ്ങളും എന്ജോയ് ചെയ്യും. ഇവിടെ മലയാളത്തില്‍ ഇങ്ങനെ ഒരു തമാശ ചിത്രം ഇറങ്ങിയപ്പോള്‍ അതിനെ നെഗറ്റീവ് പറയുന്നത് എന്താണെന്ന് തനിക്കിപ്പോളും മനസിലായിട്ടില്ലയെന്നും ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. ഈ സിനിമകൊണ്ട് നിര്‍മ്മാതാവ് വൈശാഖ് രാജന് വന്‍ ലാഭമാണ് ഉണ്ടായതെന്നും അദ്ദേഹം വളരെ സന്തോഷവാനാണ് എന്നും സംവിധായകന് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും തന്റെ സിനിമയുടെയഥാര്‍ഥ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തുള്ളവരാണെന്നും സംവിധായകന് പറയുന്നു.
സിനിമ കണ്ടിറങ്ങുന്നവര്‍ നല്ല വാക്കുകള്‍ മാത്രമാണ് പറയുന്നതെന്നും ചിത്രം ശ്രദ്ധിക്കപ്പെട്ടുവെന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് പ്രപരണങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഈ കാണുന്ന മോശം നിരൂപണങ്ങള്‍ക്കിടയിലും തിയറ്ററില്‍ നിന്നും ലഭിക്കുന്ന പൊട്ടിച്ചിരികളും കൈയടിയും ഒക്കെ തന്നെയാണ് തന്റെ ഏറ്റവും വലിയ സന്തോഷം.നെഗറ്റീവ് കാണുമ്ബോള്‍ സ്വാഭാവികമായിട്ടും നമുക്കൊരു വിഷമം വരും. പക്ഷേ തീയറ്ററില്‍ പോയി കഴിയുമ്ബോള്‍ ആ വിഷമം മാറും, ഒമര്‍ ലുലു പറയുന്നു. ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്ക് നോക്കുന്നത് മാറ്റിവെച്ചിരിക്കുകയാണെന്നും ഒമര്‍ലുലു പറഞ്ഞു.
Post Your Comments