സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചു പല നടിമാരും തുറന്നു പറഞ്ഞിരുന്നു. പാര്‍വതി മേനോന് മുതല്‍ പത്മപ്രിയവരെ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടലോടെയാണ് സിനിമാ പ്രേമികള്‍ കേട്ടത്. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് മേല്‍ അത്തരം ഒരു ചൂഷണം ഇല്ലായെന്ന് സിനിമ മേഖലയിലെ പലരും ആഭിപ്രായപ്പെട്ടു. എന്നാല്‍ ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് മലയാള സിനിമയില്‍ ഉണ്ടെന്ന് നടി ഹിമാ ശങ്കര്‍ വെളിപ്പെടുത്തുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ തുറന്നു പറയുന്നു.
സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അതിനുള്ള മറുപടിയെന്നും താരം പറയുന്നു. ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും പറയുന്ന ഹിമ സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു കൂട്ടിച്ചേര്‍ത്തു.
Post Your Comments