CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കേരളം എന്തു കാര്യങ്ങളിലാണ് ഒന്നാമതെന്ന് അക്കമിട്ടുനിരത്തി സന്തോഷ് പണ്ഡിറ്റ്

 

ഇപ്പോള്‍ ചര്‍ച്ച കേരളം ഒന്നാമതെത്തിയതാണ്. കേരളം എന്തുകൊണ്ട്  ഒന്നാം സ്ഥാനത്തെത്തി എന്ന് വിവരിച്ചുകൊണ്ട് കേരള സർക്കാർ പത്ര പരസ്യം നല്കിയത് ഏറെ ചർച്ചയായിരുന്നു. കേരളം അശാന്തമാണെന്നും വര്‍ഗ്ഗീയ കലാപത്തില്‍ മുന്നിലാണെന്നുമുള്ള കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കെതിരേയുള്ള ഒരു സർജിക്കൽ സ്ട്രൈക്കായി കേരളത്തിന്‍റെ പരസ്യത്തെ പലരും വാഴ്ത്തുകയും ചെയ്തു. എന്നാൽ ശരിക്കും കേരളം എന്തു കാര്യങ്ങളിലാണ് ഒന്നാമതെന്ന് അക്കമിട്ടുനിരത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് പണ്ഡിറ്റിന്‍റെ വിമർശനം.

ഏതാണ്ട് India യുടെ ഭൂരിഭാഗം state ലും യാത്ര ചെയ്ത അനുഭവം വെച്ച് ബാഹ്യമായി മൊബെെൽ, കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ
കേരളം നമ്പർ വണ്ണാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്‍റെ അഭിപ്രായം. വികസനത്തിന്‍റെ കാരൃത്തിൽ തമിഴ്നാടും, കർണാടകയും നമ്മെക്കാൾ മുന്നിലാണെന്നും അഴിമതി കുറഞ്ഞ ഭരണത്തിൽ ഡൽഹിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. സാക്ഷരത, ജനങ്ങൾ
തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുന്നിലാണ്. അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ , സ്‌ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ളപ്പണം, മറ്റുള്ളവരെ പരിഹസിക്കൽ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയിലും കേരളം മുൻപന്തിയിൽ ആണെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.

പോസ്റ്റ്‌ പൂര്‍ണ്ണരൂപം

കേരളം number 1 ആണോ, അല്ലെന്കിൽ എത്രാം സ്ഥാനത്ത് എന്നൊരൂ
വിഷയം ചിലർ കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നു…
ഏതാണ്ട് India യുടെ ഭൂരിഭാഗം state ലും യാത്ര ചെയ്ത അനുഭവം വെച്ച്
ഞാൻ വിലയിരുത്തുന്നു…Punjab, Gujarat എന്നീ states
കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്…I mean, കൂടുതൽ
യുവജനങ്ങൾക്കും അവിടെ ജോലിയുണ്ട്…ബാഹൃമായി മൊബെെൽ,
കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ
കേരളം number 1 ആണ്. .(ബാന്കിൽ ആധാരം പണയം വെക്കുന്നതിലും,)
വികസനത്തിന്ടെ കാരൃത്തിൽ തമിൾനാടും, കർണ്ണാടകയും നമ്മെക്കാൾ
മുന്നിലാണ്….അഴിമതി കുറഞ്ഞ ഭരണത്തിൽ Delhi നല്ലതാണ്…
Goaയും പുരോഗതിയിൽ മുന്നിലാണ്. . ..സാക്ഷരത, ജനങ്ങൾ
തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുമ്പിലായി തോന്നുന്നു…

നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന
പ്രവാസികൾ തന്ന ഭിക്ഷയാണ്..അല്ലാതെ ഒരു സർക്കാരീന്ടെയും
ഭരണ മികവല്ല…ലോട്ടറി, മദൃം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ്
State ലെ വികസനങ്ങൾ നടക്കുന്നത്…agriculture ൽ കൂടുതൽ പുരോഗതി
നേടി, കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുത്ത് കേരളം
സ്വയം പരൃാപ്തത നേടണം…ബലൂൺ പോലെ ഉൗതി വീർപ്പിച്ച
പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ല…Tamil nadu, Karnataka
സഹകരിച്ചില്ലെന്കിൽ മലയാളി പട്ടിണിയാകും. .ഓർത്തോ..
വിദേശത്തുള്ളവർ തീരിച്ചു വന്നാൽ അവരെ ഉൾകൊള്ളിനുള്ള
Space കേരളത്തീനുണ്ടോ ? എന്തിന് education ഉള്ള പലരും no.1 state
നെ ഉപേക്ഷിച്ച് വിദേശത്താണ് ജോലിക്കു പോകുന്നത്.

.ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധൃത ഉള്ള state ആണ് നമ്മുടേത്
…മറക്കരുത്…ബംഗാളി തൊഴിലാളികൾ ഒരു strike കൊണ്ടു വന്നാൽ
നമ്മുടെ നിർമ്മാണ മേഖല അടക്കം ഹോട്ടൽ, shops പൂട്ടി പോകേണ്ടി
വരും…കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു
സ്‌ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, Political murders എന്നിവയിലും മുൻപന്തിയിൽ ആണ് …
വൃക്തിപരമായ് ഞാൻ കേരള state നു നല്കുന്ന Rank 3 ആണ്…
ചിന്തിക്കുക…ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല… ജനിച്ച നാടായതു കൊണ്ട്
കേരളത്തെ ഇഷ്ടപ്പെടുന്നുമുണ്ട്. …India യിലെ number 1
ആകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്…എന്ടെ experience പൂർണ്ണമായും
ശരിയാണെന്ന് ഞാൻ വാശിപിടിക്കില്ല…politics ചായ്വില്ലാതെ
ഈ post നെ ഒരു sportsman spirit ൽ കണ്ട് വിലയിരുത്തുവാൻ
അപേക്ഷാ…
Pl comment.. By ..Santhosh Pandit(ഉരുക്കെടാ…)

shortlink

Related Articles

Post Your Comments


Back to top button