CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആരാണ് ഈ ജഗത്ബികെ ?? സുരഭിയോടു ആരാധകര്‍ ചോദിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടി സുരഭി മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നെടുത്ത ഒരു ചിത്രമാണ്. നടി തന്നെയാണ് ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ആ ചിത്രം. ഫോട്ടോയില്‍ സുരഭിക്കൊപ്പം നില്‍ക്കുന്നയാള്‍ ആരാണ് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ജഗത്ബികെ എന്ന കുറിപ്പോടൊപ്പമാണ് സുരഭി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സില്‍ വാദപ്രതിവാദത്തിന്റെ പ്രളയമാണ്. എല്ലാവര്ക്കും അറിയേണ്ടത് ആരാണ് ഈ ജഗത്ബികെ എന്നാണ്.

ഈ അടുത്ത് വിവാഹമോചനം നേടിയ സുരഭി പുതിയ വിവാഹം കഴിച്ചുവോ? പുതിയ സുഹൃത്ത് ആണോ, സഹോദരന്‍ ആണോ എന്നെല്ലാം ഉള്ള ചര്‍ച്ചയും സംശയവും ചില ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. സുരഭിയുടെ സഹോദരനാണ് ഫോട്ടോയിലുള്ളതെന്നും ചിലര്‍ പറയുന്നു.

” സുരഭി.. ഫോട്ടോസ് പോസ്റ്റ് ചെയ്യുമ്പോൾ കൂടെ ആരെകിലും ഉണ്ടെങ്കിൽ,, അത് ആരാണെന്നു അറിയിച്ചു പോസ്റ്റ് ചെയ്താൽ,,, ചില ഞരമ്പ് രോഗികളുടെ അനാവശ്യ കമന്റ്‌ ഒഴിവാക്കാം.. അല്ലെങ്കിൽ നിങ്ങളെ സ്നേഹിക്കുന്ന ആൾക്കാരുടെ മുൻപിൽ ഇവന്മാർ നാറ്റിക്കും… ശ്രദ്ധിക്കുമെല്ലോ.. എന്നും സുരഭിയെ ഉപദേശിക്കുന്നവരും കുറവല്ല.

സുരഭി വിപിനുമായുള്ള വിവാഹബന്ധം കുറച്ചു നാള്‍ മുന്‍പാണ് നിയമപരമായി വേര്‍പെടുത്തിയത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കി സുരഭി പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഒന്നുചേര്‍ന്നും തമ്മില്‍ പിരിഞ്ഞും ഒഴുകുന്ന പുഴ പോലെയാണ് മനുഷ്യ ജീവിതമെന്നായിരുന്നു സുരഭിയുടെ വികാരനിര്‍ഭരമായ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button