നടി ആക്രമിക്കപ്പെട്ട കേസിൽ നടന് ദിലീപ് ജയിലിലായിട്ട് ഒരു മാസം പൂര്‍ത്തിയായി. ഈ സംഭവത്തില്‍ ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണ്. നേതൃത്വത്തിൽനിന്നു മാറ്റുക മാത്രമാണ് ചെയ്തതെന്നും ഫിയോക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫിയോക് വാർത്താസമ്മേളനം നടത്തിയത്.
ആന്റണി പെരുമ്പാവൂർ ആണ് നിലവിലെ പ്രസിഡന്റ്. പ്രസിഡന്റായിരുന്ന ദിലീപിനെ മാറ്റിയ സാഹചര്യത്തിലാണ് ആന്റണി പെരുമ്പാവൂർ ആ സ്ഥാനത്തേയ്ക്ക് എത്തിയത്.
Post Your Comments