CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നു അപ്പോള്‍ തോന്നി; സായി പല്ലവി

പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയ താരമാണ് സായി പല്ലവി. ആദ്യ ചിത്രം തന്ന ബ്രേക്കില്‍ വരുന്ന എല്ലാ ചിത്രങ്ങളും ചെയ്യാതെ മാറി നില്‍ക്കുന്ന സായി ഇപ്പോള്‍ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ്. ഫിദയെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലും സായ് പല്ലവിയാണ് ഹൈലൈറ്റ്. പ്രേമം എന്ന ചിത്രത്തിലേക്ക് എങ്ങനെ എത്തിയെന്നും അതിനു പിന്നിലെ രസകരമായ കഥയും അടുത്തിടെ ഒരു അഭിമുഖത്തില്‍ സായ് പല്ലവി വ്യക്തമാക്തി.

ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നെങ്കിലും അതെല്ലാം കഴിഞ്ഞ് കുറച്ചുകാലത്തിനു ശേഷം ജോര്‍ജിയയില്‍ മെഡിസിന്‍ പഠനം നടത്തുമ്പോഴാണ് സംഭവം. ഫേസ്ബുക്കില്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്ന പേരില്‍ ഒരാള്‍ മെസേജ് അയച്ചു. സംവിധായകനാണെന്നും പുതിയ ചിത്രത്തില്‍ നായികയാക്കാന്‍ താല്‍പ്പര്യമുണ്ടെന്നുമുള്ള മെസേജ് ആയിരുന്നു. എന്നാല്‍ താന്‍ അത് തീര്‍ത്തും അവഗണിക്കുകയായിരുന്നു ചെയ്തത്. പിന്നീട് ഇന്ത്യയിലെത്തിയപ്പോള്‍ അമ്മ അല്‍ഫോണ്‍സിനോട് സംസാരിക്കുന്നതാണ് കണ്ടത്. ആ പേരു കേട്ടപ്പോഴാണ് മെസേജിന്റെ കാര്യം ഓര്‍ത്തത്. വേഗം ഫോണ്‍ കട്ട് ചെയ്യണമെന്നാണ് അമ്മയോട് പറഞ്ഞത്. അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നും തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് ആദ്യം സംശയിച്ചതെന്നും സായി പറയുന്നു. അതുകേട്ടിട്ടാവണം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് തന്നെപ്പറ്റി ഉറപ്പുവരുത്താന്‍ അല്‍ഫോണ്‍സ് പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ് സമ്മതം മൂളിയതെന്നും സായി അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button