സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയ്ക്കായി പുതുമുഖ നായികയെ തേടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ശ്രുതി ഹാസനെയായിരുന്നു ആദ്യം നായികായി പരിഗണിച്ചിരുന്നത്. എന്നാല്‍ അത്രത്തോളം മെലിഞ്ഞ നായികയെ ആവശ്യമില്ലെന്ന തീരുമാനത്താല്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയെ ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്ത. തിരക്കഥ പോലും പൂര്‍ത്തിയാക്കാത്ത ഒരു ചിത്രത്തിന് വേണ്ടി രണ്ടു വര്‍ഷം മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാലാണ് ആ സിനിമയില്‍ നിന്നും ഒഴിവായതെന്നായിരുന്നു ശ്രുതി ഹാസന്റെ പ്രതികരണം. പിന്നീടു നയന്‍താരയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും അതേ കാരണം പറഞ്ഞു നയന്‍സും ഒഴിവായി. ഒടുവില്‍ ഹന്‍സികയെ സമീപിച്ചങ്കിലും പ്രേക്ഷകര്‍ കണ്ടു മടുത്ത മുഖമാണ് ഹാന്സികയുടെതെന്നു പറഞ്ഞു താരത്തെയും ഒഴിവാക്കി. ഇപ്പോള്‍ ‘സംഘമിത്ര’ എന്ന ചിത്രത്തില്‍ പുതുമുഖ നായികയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സുന്ദര്സിയും ടീമും.
Post Your Comments