CinemaGeneralIndian CinemaKollywoodMollywoodNEWSWOODs

അമ്മയേക്കാള്‍ താരമായി മകള്‍

തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന നായികയാണ് മീന. ഇപ്പോള്‍ മീനയെക്കാള്‍ താരമായി ഇരിക്കുകയാണ് മകള്‍ നൈനിക. സംവിധായകന്‍ സിദ്ധിക്കിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌കല്‍ തമിഴിലേക്ക് മൊഴിമാറ്റി ചിത്രീകരിക്കുകയാണ്. മലയാളത്തില്‍ നയന്‍താര ചെയ്ത വേഷം തമിഴില്‍ അമലപോളാണ് അവതരിപ്പിക്കുന്നത്. അമലപോളിന്റെ മകളായാണ് ബേബി നൈനിക അഭിനയിക്കുന്നത്.

ഇളയദളപതി വിജയ്‌ നായകനായി എത്തിയ തെരി’യിലൂടെ അഭിനയ ലോകത്ത് എത്തിയ നൈനിക ഇപ്പോള്‍ തമിഴകത്തെ മികച്ച ബാലതാരമാണ്. ”തെരി സിനിമയുടെ നിര്‍മാതാവ് ഓഫറുമായി വീട്ടിലെത്തി സംസാരിച്ചുതുടങ്ങിയപ്പോള്‍ അവസരം എനിക്കാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അവര്‍ മകളെ അഭിനയിക്കാന്‍ ക്ഷണിക്കുകയാണെന്ന് മനസ്സിലായത്. എന്തുപറയണമെന്നറിയാതെ കുറേ നേരം ചിന്തിച്ചിരുന്നു. താത്പര്യമില്ല എന്നാണ് ആദ്യം നല്‍കിയ മറുപടി. മകളുടെ പ്രായത്തില്‍ മീന ബാലതാരമായി ശിവാജി ഗണേശന്റെയുമെല്ലാം മകളായി അഭിനയിച്ചിട്ടില്ലേ എന്നുള്ള ചോദ്യങ്ങളെല്ലാം ഉയര്‍ന്നു.തമിഴകത്തെ സൂപ്പര്‍സ്റ്റാറിന്റെ മകളായി ബിഗ്സ്‌ക്രീനില്‍ അഭിനയിക്കുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതവള്‍ക്കൊരു നല്ല ഓര്‍മയായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി. മകള്‍ക്കുവേണ്ടി നല്‍കാവുന്ന നല്ലൊരുകാര്യമായി കരുതി ഓക്കെ പറയുകയായിരുന്നു.” മീന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ബാലതാരമായാണ് മീനയും അഭിനയ ലോകത്തേക്ക് എത്തുന്നത്. ശിവാജി ഗണേശന്‍, രജനി കാന്ത് തുടങ്ങിയ താരചിത്രങ്ങളില്‍ ബാലതാരമായി  മീന അഭിനയിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button