സൂപ്പര്‍താരം വിജയ് സേതുപതി ട്രാന്സ്ജെന്ററുടെ വേഷത്തില്‍ അഭിനയിക്കുന്നു. വിക്രം വേദയിലെ പ്രകടനം വിജയ് സേതുപതിയെ തമിഴകത്തെ പുതിയ സൂപ്പര്‍താരമാക്കി മാറ്റിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവന്നത്. തികൻ സംവിധാനം ചെയുന്ന ചിത്രത്തിലാണ് വിജയ് സേതുപതി ട്രാന്സ്ജെന്ററുടെ വേഷം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ ഇതേ പറ്റി ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. സംവിധായകൻ മിസ്സ്കിനും നളൻ കുമാരസ്വാമിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു സ്ത്രീയുടെ ഗെറ്റപ്പിൽ വിജയ് സേതുപതി നിൽക്കുന്ന ഫോട്ടോ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു.
Post Your Comments