താരങ്ങളുടെ വിവാഹ വാര്‍ത്തകളും അത് പോലെ വിവാഹ മോചനവും സോഷ്യല്‍ മീഡിയ എപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. ബോളിവുഡ് നടി മലൈക അറോറയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടിയത്. അലോക കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ചിലര്‍ താരത്തിന്‍റെ വിവാഹ മോചന വാര്‍ത്തയെ വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ എഴുതിയിരുന്നു. സ്ത്രീകള്‍ ഇപ്പോള്‍ ഇങ്ങനെയാണ് പണക്കാരനായ ഒരാളെ വിവാഹം കഴിക്കുകയും പിന്നീടു വലിയൊരു ജീവനാംശത്തിനായി അയാളെ വിവാഹ മോചനം ചെയ്യുകയും ചെയ്യും അയാള്‍ നല്‍കുന്ന പണത്തില്‍ അടിച്ചു പൊളിച്ചു ജീവിക്കുകയും ചെയ്യും നിങ്ങള്‍ സമ്പാദിക്കാന്‍ പ്രാപ്തയാണെങ്കില്‍ പിന്നെ അവരില്‍ നിന്നു എന്തിനാണ് ജീവനാംശം ഈടാക്കുന്നതെന്നും വിമര്‍ശകന്‍ ചോദിക്കുന്നു, പൊതുവേ ഇത്തരം പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കാത്ത മലൈക അയാള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
എന്നെ കുറ്റം പറയുന്ന നിങ്ങളുടെ ജോലി എന്താണ് ഇതൊക്കെ തന്നെയല്ലേ വേറെ പണി വല്ലതും പോയി ചെയ്യൂ എന്നായിരുന്നു താരത്തിന്റെ തുറന്നടിച്ചുള്ള മറുപടി.
Post Your Comments