CinemaGeneralLatest NewsMollywoodNEWSWOODs

”മുറപ്പെണ്ണി”നു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് എം ടി വാസുദേവന്‍ നായര്‍

 

മലയാള സാഹിത്യത്തിലേയും സിനിമയിലെയും എഴുത്തിന്റെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് എം ടി വാസുദേവന്‍ നായര്‍. തിരക്കഥാ രചനയുമായി മലയാള സിനിമാ ലോകത്തേക്ക് കടന്നെത്തിയ എംടി സിനിമയുടെ മായിക ഭാവങ്ങളുടെ പുറകെ പോയിരുന്നില്ല. ആദ്യകാല രചനകളെക്കുറിച്ചു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്ന എം ടി തന്റെ മുറപ്പെണ്ണ് എന്ന സിനിമയുടെ തിരക്കഥയ്ക്ക് ലഭിച്ച പ്രതിഫലം കാശ് ആയിരുന്നില്ലായെന്നു വ്യക്തമാക്കുന്നു. അന്ന് ഒരു പാര്‍ക്കര്‍ പേനയായിരുന്നു ആ എഴുത്തിന്റെ പ്രതിഫലം.

എം ടിയുടെ വാക്കുകള്‍ ഇങ്ങനെ…….”ചില സാഹചര്യങ്ങള്‍കൊണ്ട് സിനിമയിലേയ്ക്ക് എത്തിപ്പെട്ടു എന്നേയുള്ളൂ. ഞാന്‍ അക്കാലത്തൊക്കെ തിരക്കഥ എഴുതിയിരുന്നത് അത്രയും അടുപ്പമുള്ള ആള്‍ക്കാര്‍ക്ക് വേണ്ടിയാണ്. സാമ്ബത്തികമോഹങ്ങളൊന്നും ഉണ്ടായിട്ടല്ല. വലിയ സാമ്ബത്തികമൊന്നും കിട്ടിയിട്ടുമില്ല. ‘മുറപ്പെണ്ണി’ന് പ്രതിഫലമായി ശോഭന പരമേശ്വരന്‍ നായര്‍ എനിയ്ക്ക് തന്നത് ഒരു പാര്‍ക്കര്‍ പേനയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരോ വിദേശത്ത് നിന്ന് കൊണ്ടുവന്നതായിരുന്നു അത്. അതിലെനിയ്ക്ക് അശേഷം പരിഭവം അന്നുമില്ല, ഇന്നുമില്ല.”

shortlink

Related Articles

Post Your Comments


Back to top button