GeneralNEWS

എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍-ലിസി ദമ്പതികള്‍ വേര്‍പിരിഞ്ഞ വാര്‍ത്ത വളരെ അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴും തന്‍റെ ജീവിതത്തിലേക്ക് ലിസ്സി തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

“ലിസിയല്ലാതെ എന്‍റെ ജീവിതത്തില്‍ മറ്റാര്‍ക്കും സ്ഥാനമില്ല, എനിക്ക് പ്രണയം തോന്നിയവര്‍ക്ക് ഒന്നും എന്നോട് പ്രണയം തോന്നിയിട്ടില്ല, എന്നോട് തോന്നിയവരോട് എനിക്കും തോന്നിയിട്ടില്ല. വിവാഹശേഷമാണ് ഞങ്ങള്‍ തമ്മില്‍ അഗാധമായി പ്രണയിച്ചത്.അതിനു മുന്‍പേയുള്ളത് ഒരു കമ്മിറ്റ്മെന്‍റ് മാത്രമായിരുന്നു. സ്ത്രീകള്‍ക്ക് ഒരു പ്രശ്നമുണ്ട് നമ്മള്‍ കൂടുതല്‍ അടുക്കുമ്പോള്‍ അവര്‍ക്ക് ഇന്‍സെക്യൂരിറ്റി കൂടും, അത് എന്‍റെ ബന്ധത്തെ ബാധിച്ചിട്ടുണ്ട്”. ലിസ്സിയും മക്കളുമായി ഒരു വീട്ടില്‍ ഒരുമിച്ച് കഴിയുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button