CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSWOODs

ഭാവങ്ങളുടെ നെയ്ത്തുകാരന്‍

വേഷപ്പകര്‍ച്ചകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാകാരന്‍ ഭരത് മുരളി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി.
താരമല്ലാത്ത മലയാളത്തിലെ മഹാനടന്‍. ഒരു കാലത്ത് മലയാളസിനിമയുടെ കരുത്തുറ്റ മുഖമായിരുന്നു മുരളി.

വാണിജ്യ സിനിമകളേയും കാലമൂല്യമുള്ള സിനിമകളേയും ഒരു പോലെ കണ്ട വ്യക്തിത്വത്തിനുടമയായിരുന്നു മുരളി. വില്ലന്‍, സഹ നടന്‍ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പുലിജന്മം, നെയ്ത്തുകാരന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്നു.

1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ആണ് ആദ്യ ചിത്രമെങ്കിലും പഞ്ചാഗ്നിയിലെ വില്ലന്‍വേഷത്തിലൂടെയാണ് മലയാളികള്‍ ആ അഭിനയ പ്രതിഭയെ അടുത്തറിഞ്ഞത്. ആധാരത്തിലെ ബാപ്പുട്ടി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, വളയത്തിലെ ശ്രീധരന്‍ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍.

മനസ്സുകൊണ്ട് വലിയ മനുഷ്യസ്നേഹിയായിരുന്ന മുരളി അഭ്രപാളിയില്‍ പക്ഷെ കൂടുതല്‍ അവതരിപ്പിച്ചത് പരുക്കന്‍ കഥപാത്രങ്ങളെയായിരുന്നു. അദ്ദേഹത്തിന്റെ രൂപഭാവാദികള്‍ കാരണമായിരുന്നു അത്. നായക കഥാപാത്രങ്ങള്‍ തന്നെ വേണമെന്ന ശാഠ്യം ഇല്ലാതിരുന്ന മുരളി തന്ന തേടിയെത്തിയ ഓരോ കഥാപാത്രത്തേയും അനശ്വരമാക്കി ഇന്നും ജനഹൃദയങ്ങളില്‍ വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button