തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് തന്റെ വിവാഹം ഉടനേയുണ്ടാകില്ലെന്ന മറുപടിയുമായി എത്തിയിരിക്കുകയാണ്. ‘ബാഹുബലി’യുടെ രണ്ടാം ഭാഗം ചരിത്രം സൃഷ്ടിച്ചതോടെയാണ് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന നടനായി പ്രഭാസ് മാറിയത്. താരത്തിന്റെ വിവാഹവാര്‍ത്തയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പുകള്‍ തനിക്ക് ഒരു പ്രശ്നമല്ലെന്നും, അതൊക്കെ ശീലമായി മാറിയെന്നും പ്രഭാസ് പ്രതികരിച്ചു. രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ പിന്നെ ഗോസിപ്പുകളുടെ പ്രവാഹമാണെന്നും പ്രഭാസ് പറയുന്നു.
Post Your Comments