
21-ആം വയസ്സില്‍ ധ്രവങ്ങള്‍ 16 എന്ന ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷകരെയും സിനിമലോകത്തെയും വിസ്മയിപ്പിച്ച സംവിധായകന് കാര്‍ത്തിക് നരേന് ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാവുന്നു. നരഗാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദി ടെയില്‍ ഓഫ് ഫോളന്‍ ഡിമോണ്‍ എന്ന ടാഗ്ലൈനിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നായികയായി ശ്രേയാ ശരണും ചിത്രത്തിലെത്തും.
ധ്രുവങ്ങള്‍ 16 പോലെ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് നരകാസുരന്. ഇന്ദ്രജിത്തും കാര്‍ത്തിക് നരേനുമായുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഗൗതം വാസുദേവ മേനോനാണ് നിര്‍മ്മാണം.
Post Your Comments