
തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രേക്ഷകമനം കീഴടക്കിയ രഞ്ജിപണിക്കര്‍ മലയാളസിനിമയില്‍ നിര്‍മ്മാണവിതരണരംഗത്ത് നിറസാന്നിദ്ധ്യമാകാന്‍ ഒരുങ്ങുകയാണ്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന നിര്‍മ്മാണവിതരണ കമ്പനി ജോസ് സൈമണിന്റെയും, ബ്രിജേഷ് മുഹമ്മദിന്റെയും പാര്‍ട്ട്‌നര്‍ഷിപ്പിലാണ് ആരംഭിച്ചിരിക്കുന്നത. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മലയാളത്തിലെ ആദ്യവിതരണചിത്രം പൃഥ്വിരാജ് നായകനാകുന്ന ആദം ജോണാണ്. കമ്പനിയുടെ തന്നെ പാര്‍ട്ട്ണര്‍മാരായ ജോസ് സൈമണും, ബ്രിജേഷ് മുഹമ്മദുമാണ് ആദം ജോണിന്റെ നിര്‍മ്മാതാക്കള്‍.
മലയാളിപ്രേക്ഷകരുടെ മനം കവര്‍ന്ന ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആദ്യം നിര്‍മ്മിക്കുക. പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനാകുന്ന ഒരായിരം കിനാക്കള്‍, ഫഹദ് ഫാസില്‍ ചിത്രം കമ്മീഷണര്‍, ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചായായെത്തുന്ന മറ്റൊരു ചിത്രവും നിര്‍മ്മാണത്തിന്റെ ഒരുക്കങ്ങളിലാണ്.
Post Your Comments