GeneralNEWS

പത്രധർമ്മവും കൃത്യതയും കൈമോശം വന്ന ഈ കാലത്തെക്കുറിച്ച് മുരളി ഗോപി ഓര്‍ക്കുമ്പോള്‍…

പത്രധർമ്മവും കൃത്യതയും കൈമോശം വന്ന ഈ കാലത്ത് ‘ദി ഹിന്ദു’ എന്ന ദിനപത്രം ഇന്നും തലയുയർത്തി തന്നെ നിൽക്കുന്നുവെന്ന് മുരളി ഗോപി. “പരമ സത്യം ഇതാ…” എന്ന വിളംബരത്തോടെ കടലാസിലൂടെയും ആകാശത്തിലൂടെയും വിൽക്കപ്പെടുന്ന ഈ കാലത്ത് തനതായ റിപ്പോർട്ടിങ് ശൈലിയിലൂടെ ഒരു പരിധിവരെ ദി ഹിന്ദു എന്ന പത്രമാധ്യമം ഇന്നും അതിന്‍റെ തനിമ നിലനിര്‍ത്തി പോരുന്നതായി മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

“ഒരു കാലം ഉണ്ടായിരുന്നു: ‘ദി ഹിന്ദു’ എന്ന പത്രത്തിന്റെ ഭാഷയ്ക്കും റിപ്പോർട്ടിങ് ശൈലിക്കും “ചടുലതയും വീര്യവും പോരാ” എന്ന് വിദ്വാന്മാർ പരക്കെ പരാതി പറഞ്ഞു നടന്നിരുന്ന ഒരു കാലം. 
ഇന്ന്, കഥ മാറി. 
വികല വീക്ഷണങ്ങളും വിലകുറഞ്ഞ നയങ്ങളും നിക്ഷിപ്ത താത്പര്യങ്ങളും കപടവാർത്തയും “പരമ സത്യം ഇതാ…” എന്ന വിളംബരത്തോടെ കടലാസിലൂടെയും ആകാശത്തിലൂടെയും വിൽക്കപ്പെടുന്ന ഈ കാലത്ത്, ഈ പത്രം അതിന്റെ തനതായ റിപ്പോർട്ടിങ് ശൈലിയും വാർത്തയുടെ ഭാഷയും, ഒരു പരിധി വരെ ആണെങ്കിൽ പോലും, നിലനിർത്തി പോരുന്നത്… അദ്‌ഭുതത്തോടെ മാത്രമേ കാണാൻ സാധിക്കൂ. പത്രധർമ്മവും കൃത്യതയും കൈമോശം വന്ന ഈ കാലത്ത്, ‘ദി ഹിന്ദു’ തലയുയർത്തി തന്നെ നിൽക്കുന്നു. തീർത്തും പ്രസക്തമായ ഒരു നിൽപ്പ്”.

shortlink

Related Articles

Post Your Comments


Back to top button