
പ്രണവ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ചമയമിട്ടിരുന്ന ദിവസമാണ് ഇന്നലെ. ജീത്തുജോസഫ് ചിത്രമായ ‘ആദി’യിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ഗിറ്റാര്‍ മീട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അപ്രതീക്ഷിത ലുക്കിലായിരുന്നു താരം. മുടി വെട്ടിയൊതുക്കി നാടന്‍ സ്റ്റൈലിലായിരുന്നു പ്രണവ്. സിനിമ ഇറങ്ങും മുന്‍പേ ആരാധകര്‍ പ്രണവിനു പിന്നാലെയുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ മകന് എന്നതിനപ്പുറം വ്യത്യസ്തമായ സ്വഭാവ രീതിയിലൂടെ നേരത്തെ തന്നെ പ്രണവ് പ്രേക്ഷകരുടെ ഹീറോയായി കഴിഞ്ഞിരുന്നു. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ‘ആദി’യില്‍ വേറിട്ട മുഖം പ്രേക്ഷര്‍ക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് താരപുത്രന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആദി’ എന്ന ചിത്രം തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും മികച്ച ചിത്രം സമ്മാനിക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ പൂജ ചടങ്ങ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു.
Post Your Comments