സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്ത്. ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങളാണെന്ന് ജയരാജ് കുറ്റപ്പെടുത്തി. പല മികച്ച നിര്‍മ്മാണ കമ്പനികളെയും ഇല്ലാതാക്കിയത് താരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
“കലാബോധമുള്ള നിര്‍മാതാക്കളും കമ്പനികളും ഇല്ലാതായതിനു കാരണക്കാര്‍ സൂപ്പര്‍താരങ്ങളാണ്. ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് അവരാണ്. പുതിയ തലമുറയും ഇത് തന്നെ ആവര്‍ത്തിക്കുന്നു. എന്നാല്‍ മറ്റു ഭാഷകളില്‍ യാഷ് രാജ് പോലുള്ള നിര്‍മ്മാണ കമ്പനികള്‍ ഇപ്പോഴുമുണ്ടെന്നും ജയരാജ് പറഞ്ഞു. താരങ്ങള്‍ മറ്റാര്‍ക്കും ഡേറ്റ് നല്‍കാത്ത സാഹചര്യത്തില്‍ സംവിധായകരെ കാണനെത്തിയിരുന്ന നിര്‍മാതാക്കള്‍ അപ്രത്യക്ഷമായി”. തൃശ്ശൂരില്‍ നടന്ന ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജ്.
Post Your Comments