ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. കൂടുതല്‍ നടിമാര്‍ തങ്ങള്‍ സിനിമയില്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നു പറയുകയും തുടങ്ങിയതോടെ കൂടുതല്‍ പ്രതിസന്ധിയുണ്ടായി. ഇപ്പോള്‍
ജീന്‍പോള്‍ലാല്‍ വിഷയവും മലയാള സിനിമയെ ചൂടുപിടിപ്പിക്കുകയാണ്. ലോഹിതദാസിന്റെ നായികയായി സിനിമയിലെത്തിയ യുവതിയും പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. കിളിരൂര്‍ കേസിലെ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് പ്രതിസ്ഥാനത്ത്. ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് ഈ പുതിയ നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍.
ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍ താന്‍ ഒരു വിധ ചൂഷണത്തിനും ഇരയായില്ലെന്ന സത്യവാങ്മൂലം നല്‍കണം. നടി പാര്‍വ്വതി അടക്കമുള്ളവര്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉയര്‍ത്തിയതിനാലാണ്. സിനിമ പൂര്‍ത്തിയാകുമ്പോള്‍ നടിക്ക് കരാര്‍ തുക മുഴുവന്‍ നല്‍കും.ഇതിന് മുമ്പ് സിനിമാ സെറ്റില്‍ ഒരു പീഡനത്തിനും ഇരയായിട്ടില്ലെന്ന സത്യവാങ്മൂലവും നിര്‍മ്മാതാവ് എഴുതി വാങ്ങും.
ഭാവിയില്‍ ആരോപണമുയരാതിരിക്കാനാണിത്. ഇത്തരത്തില്‍ രണ്ടു കരാര്‍ ഒപ്പിടാന്‍ സമ്മതിക്കുന്നവര്‍ക്കു മാത്രമേ ഭാവിയില്‍ സിനിമ ലഭിക്കൂ. നിര്‍മ്മാതാക്കളും സംവിധായകരും ഇക്കാര്യത്തില്‍ ആശയ വിനിമയം പൂര്‍ത്തിയാക്കി കഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരോട് ഇതിന്റെ നിയമ പ്രശ്നങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.
നടിമാരുടെ കരാറുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു.
Post Your Comments