ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍ റീമേക്ക് ചെയ്യുന്നത് പ്രിയദര്‍ശനാണ്. മലയാളത്തില്‍ നിന്നു ചിത്രം തമിഴിലെത്തുമ്പോള്‍ ആരോക്കെയാകും? സ്ക്രീനിലെത്തുക എന്ന ആകാംഷ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു.
ഫഹദ് അവതരിപ്പിച്ച മഹേഷിന്റെ റോളില്‍ ഉദയനിധി സ്റ്റാലിനും, അനുശ്രീയുടെ റോളില്‍ പാര്‍വതി നായരും വേഷമിടുമ്പോള്‍ അപര്‍ണ ബാലമുരളി ചെയ്ത വേഷം അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയനടി നമിതാ പ്രമോദ് ആണ്. നാടക പ്രവര്‍ത്തകന്‍ കെ എല്‍ ആന്റണി അവതരിപ്പിച്ച മഹേഷിന്റെ അച്ഛന്‍ കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുക പ്രമുഖ സംവിധായകനായ മഹേന്ദ്രനാണ്. ‘തെരി’ എന്ന വിജയ് ചിത്രത്തിലും മഹേന്ദ്രന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അലന്‍സിയര്‍ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് ബേബി തമിഴിലെത്തുമ്പോള്‍ എം എസ് ഭാസ്‌കറാണ് ആ റോള്‍ കൈകാര്യം ചെയ്യുക. സമുദ്രക്കനി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തെങ്കാശിയില്‍ പുരോഗമിക്കുകയാണ്.
Post Your Comments