Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodNEWS

ഇടിക്കുളയും, പുള്ളിക്കാരനും തമ്മിലാകും ബോക്സോഫീസ് പോരാട്ടം!

മമ്മൂട്ടിയുടെയും – മോഹന്‍ലാലിന്റെയും ഓണച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫീല്‍ ഗുഡ് മൂവി എന്ന നിലയിലാണ് രണ്ടു ചിത്രങ്ങളുടെയും പരസ്യ പ്രചരണം. മോഹന്‍ലാല്‍- ലാല്‍ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് പ്രേക്ഷകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രം. ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്ക് ആരാധകരെ ഇഷ്ടപ്പെടുത്തി കഴിഞ്ഞു.

ഒട്ടേറെ കോമഡി ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ബെന്നി. പി നായരമ്പലമാണ് വെളിപാടിന്റെ പുസ്തകത്തിന്റെ രചന. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ രേഷ്മ രാജനാണ് നായികയാകുന്നത്. ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഓഗസ്റ്റ് 31-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കരുതെന്നും, നല്ലൊരു എന്റര്‍ടെയ്നര്‍ ആയിരിക്കും വെളിപാടിന്റെ പുസ്തകമെന്നും സംവിധായകന്‍ ലാല്‍ജോസ് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുന്നു.

സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രവും ഓണത്തിനെത്തും. സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ബി.രാകേഷ് ആണ്. അദ്ധ്യാപക ട്രെയിനിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ ആശാ ശരത്തും, ദീപ്തി സതിയുമാണ് നായികമാരാകുന്നത്. രതീഷ്‌ രവിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 


ഈ ഓണത്തിനു യുവതാര നിരയുടെ ചിത്രങ്ങളും സജീവമാണെങ്കിലും ബോക്സോഫീസിലെ പ്രധാന പോരാട്ടം മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രങ്ങള്‍ തമ്മിലാകും.

shortlink

Related Articles

Post Your Comments


Back to top button