കമല്‍ഹാസന്റെ മകള്‍ അക്ഷരഹാസന് മതം മാറിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അക്ഷര ബുദ്ധമതത്തിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. അക്ഷര മതം മാറിയെന്ന വാര്‍ത്ത വന്നതോടെ കമല്ഹാസന് പ്രതികരണവുമായി രംഗത്തെത്തി.
ട്വിറ്റര്‍ പോസ്റ്റിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം
ഹായ് അക്ഷു, നീ മതം മാറിയോ? അങ്ങനെയാണെങ്കിലും നിന്നോട് എനിക്ക് സ്നേഹം തന്നെയാണ്, സ്നേഹം വ്യവസ്ഥകളില്ലാത്തതാണ്. മതം അങ്ങനെയല്ല, ജീവിതം ആസ്വദിക്കുക.
“ഞാനിപ്പോഴും ഒരു നിരീശ്വരവാദിയാണ് ബാപ്പുജി. ജീവിതമാര്‍ഗമെന്ന നിലയിലും വ്യക്തിയുടെ മാര്‍ഗമെന്ന നിലയിലും ബുദ്ധിസവുമായി എനിക്ക് യോജിപ്പുണ്ട്.” കമല്‍ഹാസന്റെ ചോദ്യത്തിന് അക്ഷര മറുപടി നല്കി.
Post Your Comments